അയോൺ

Article in other languages:

An electrostatic potential map of the nitrate ion (NO3). Areas coloured red are lower in energy than areas colored yellow

വൈദ്യുതചാര്‍ജ് ഉള്ള അണുവിനെയോ തന്മാത്രകളെയോ ആണ് അയോണ്‍ എന്നുപറയുന്നത്. ഒന്നോ അതിലധികമോ ഇലക്ട്രോണുകള്‍ നഷ്ടപ്പെടുന്നതുകൊണ്ടോ നേടുന്നതുകൊണ്ടോ ആണ് അയോണുകള്‍ ഉണ്ടാവുന്നത്. ഉദാഹരണമായി ഒരു ഇലക്ട്രോണ്‍ നഷ്ടപ്പെടുമ്പോള്‍ ഹൈഡ്രജന്‍ അണു (H) ഹൈഡ്രജന്‍ അയോണ്‍ (H+) ആകുന്നു; സോഡിയം അണു സോഡിയം അയോണ്‍ (Na+) ആകുന്നു. ഋണ ചാര്‍ജുള്ള അയോണുകളെ ഋണ അയോണുകളെന്നും ധനചാര്‍ജ്ജുള്ള അയോണുകളെ ധനഅയോണുകളെന്നും പറയുന്നു. ആവര്‍ത്തനപ്പട്ടികയില്‍ ഇടതുവശത്തുള്ള ഗ്രൂപ്പുകളെല്ലാം ധന അയോണുകളാവാനുള്ള പ്രവണത കാണിക്കുന്നവയാണ്. അതുപോലെ വലതുഭാഗത്തുള്ള ഗ്രൂപ്പുകള്‍ (എട്ടാം ഗ്രൂപ്പ് ഒഴികെ) എല്ലാം ഋണ അയോണുകളാവാനുള്ള പ്രവണതകാണിക്കുന്നവയാണ്.

ഒരു അയോണിന്റെ ചാര്‍ജ് സംഖ്യ മിക്കപ്പോഴും അതിന്റെ സംയോജകതയ്ക്കും തുല്യമായിരിക്കും. ഉദാഹരണമായി സോഡിയത്തിന്റെ സംയോജകതയ്ക്കും വിധേയമായി 1, ബേരിയത്തിന്റേത് 2, സള്‍ഫേറ്റിന്റേത് 2. വിദ്യുദപഘടനം ധന-അയോണ്‍ ഋണ-ഇലക്ട്രോഡിലേക്കു (cathode) പോകുന്നതായതു കൊണ്ട് അതിനെ കാറ്റയോണ്‍ എന്നും ഋണ-അയോണ്‍ ധന-ഇലക്ട്രോഡിലേക്ക് (anode) പോകുന്നതായതുകൊണ്ട് അതിനെ അനയോണ്‍ (anion) എന്നും പറയുന്നു. ഇത് രാസപ്രവര്‍ത്തനങ്ങളില്‍ രൂപം കൊള്ളുന്ന അയോണുകളുടെ കാര്യമാണ്. ഉന്നത താപനിലയിലും അണു സ്ഫോടനങ്ങളിലും മറ്റും അണു ഇലക്ട്രോണുകള്‍ നഷ്ടപ്പെട്ട് ധന-അയോണായി മാറാറുണ്ട്.

"http://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8B%E0%B5%BA" എന്ന താളില്‍നിന്നു ശേഖരിച്ചത്

Questions for article:

This article is from Wikipedia. All text is available under the terms of the GNU Free Documentation License.


IHS Europe: Infrared Heating Systems for Home and Business.