|
Article in other languages:
|
ചരിത്രംപ്രവാചകന് മുഹമ്മദിന്‍റെ പിത്രവ്യനായ അബൂ ത്വാലിബിന്‍റെ പുത്രനും,പ്രവാചകന്‍റെ പ്രിയപുത്രി ഫാത്വിമയുടെ ഭര്‍ത്താവുമാണ് അലിയ്യ്.പത്ത് വയസ്സ് പ്രായമായ സമയത്ത് ഇസ്ലാം മതം സ്വീകരിച്ചു,കുട്ടികളുടെ കൂട്ടത്തില്‍ ആദ്യമായി ഇസ്ലാം സ്വീകരിച്ചത് അലിയ്യാണ്.പ്രവാചകന്‍ മുഹമ്മദിനെ വധിക്കാന്‍ ശത്രുക്കള്‍ വീട് വളഞ്ഞപ്പോള്‍ പ്രവാചകന്‍റെ വിരിപ്പില്‍ പകരം കിടന്ന് പ്രവാചകനെ രക്ഷപ്പെടാന്‍ സഹായിച്ചു.തബൂക്ക് യുദ്ധം ഒഴികെ എല്ലാ യുദ്ധത്തിലും നബിയോടൊപ്പം പങ്കെടുത്തു.തബൂക്ക് യുദ്ധ വേളയില്‍ മദീനയില്‍ പ്രവാകന്‍റെ പ്രതിനിധിയായി നില്‍ക്കാന്‍ പ്രവാചകന്‍ കല്‍പ്പിച്ചു.ധീര യോദ്ധാവ്,ഉന്നത പണ്ഡിതന്‍,പ്രഗല്ഭ പ്രാസംഗികന്‍,ഐഹീക വിരക്തന്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു.’ഇഹത്തിലും പരത്തിലും നീ എന്‍റെ സഹോദരന്‍ ‘ എന്ന് അലിയ്യോട് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഭരണംമൂന്നാം ഖലീഫ ഉസ്മാന്‍ വധിക്കപ്പെടുമ്പോള്‍ മുസ്ലിംകളില്‍ ഭൂരിഭാഗവും അലിയ്യിനെ നേതാവായി അംഗീകരിച്ചു.രാജ്യത്ത് നീതിയും സമാധാനവും സ്ഥാപിക്കുന്നതിന് അദ്ദേഹം കഠിനാധ്വാനം ചെയ്തു. മരണംപ്രഭാത നിസ്കാരത്തിന് പോകുന്ന വഴിക്ക് വെച്ച് ഖവാരിജുകളില്‍ പെട്ട ഒരു വ്യക്തി അലിയ്യിന്‍റെ നെറ്റിതടത്തില്‍ വെട്ടി,അതു കാരണം മൂന്ന് ദിവസത്തിനകം അദ്ദേഹം മരണപ്പെട്ടു. Questions for article: |
This article is from Wikipedia. All text is available under the terms of the GNU Free Documentation License.
IHS Europe: Infrared Heating Systems for Home and Business.