|
Article in other languages:
|
തമിഴ്‌നാട് ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ്. പേരു സൂചിപ്പിക്കുന്നതുപോലെ തമിഴ് മുഖ്യഭാഷയായി ഉപയോഗിക്കുന്നവരുടെ സംസ്ഥാനമാണിത്. കേരളം, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയും തമിഴ്‌നാടിനോടു ചേര്‍ന്നു കിടക്കുന്നു. ശ്രീലങ്കയുമായി രാജ്യാന്തര അതിര്‍ത്തിയുമുണ്ട്. ചെന്നൈ ആണ് തമിഴ്‌നാടിന്റെ തലസ്ഥാനം. ചരിത്രംപ്രാചീനകാലം മുതല്‍ ഇവിടെ ജനവാസമുണ്ടായിരുന്നതായി തിരുനെല്‍വേലിക്കടുത്തുള്ള ആദിച്ചനെല്ലൂര്‍ എന്ന സ്ഥലത്തു നടത്തിയ ഉല്‍ഖനനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചേരര്‍, ചോളര്‍, പാണ്ഡ്യര്‍, പല്ലവര്‍ എന്നീ രാജവംശങ്ങളാണു ഇവിടെ ഭരിച്ചിരുന്നത്. ചോളരാജാക്കന്‍മാരുടെ ആദ്യ ഭരണകാലം ഒന്നാം നൂറ്റാണ്ട് മുതല്‍ നാലാം നൂറ്റാണ്ട് വരെയായിരുന്നു . നാലാം നൂറ്റാണ്ട് മുതല്‍ ഏഴാം നൂറ്റാണ്ട് വരെയുള്ള കളഭ്രവംശജരുടെ ഭരണകാലം തമിഴ് ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി കരുതപ്പെടുന്നു. ഇവരുടെ കാലശേഷം തെക്കു പാണ്ഡ്യരും വടക്ക് പല്ലവരും ശക്തിപ്രാപിച്ചു. ഒന്‍പതാം നൂറ്റാണ്ടില്‍ വീണ്ടും ശക്തിപ്രാപിച്ച ചോളര്‍, രാജരാജചോളന്റെയും അദ്ദേഹത്തിന്റെ മകനായ രാജേന്ദ്രചോളന്റെയും ഭരണകാലത്ത് ഏഷ്യയിലെതന്നെ പ്രധാനശക്തികളിലൊന്നായി. തെക്കേ ഇന്ത്യയും ശ്രീലങ്കയിലെ ചില പ്രദേശങ്ങളും ഭരിച്ചിരുന്ന രാജേന്ദ്രചോളന്റെ നാവികസേന മ്യാന്‍മാര്‍, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ്, സുമാത്ര, ജാവ, മലയ എന്നീ പ്രദേശങ്ങളും കീഴടക്കി. ബംഗാളിലെ മഹിപാല രാജാവിനെ തോല്‍പിച്ചശേഷം തന്റെ തലസ്ഥാനത്തിന്റെ പേരു ഗംഗൈകൊണ്ടചോളപുരം എന്നാക്കി. തഞ്ചാവൂരിലെ ബൃഹദ്ദേശ്വര ക്ഷേത്രം, ചിദംബരക്ഷേത്രം എന്നിവ ചോളരാജാക്കന്മാരുടെ ശില്‍പചാതുര്യത്തിന്റെ മകുടോദാഹരണങ്ങളാണ്. പതിമൂന്നാം നൂറ്റാണ്ടോടെ ചോളരുടെ ശക്തി ക്ഷയിച്ചപ്പോള്‍ പാണ്ഡ്യവംശജര്‍ പ്രബലരായെങ്കിലും 1316ലെ കില്‍ജിവംശജരുടെ ആക്രമണത്തോടെ ഇവരുടെ ആധിപത്യം അവസാനിച്ചു. ഇതിനെത്തുടര്‍ന്ന് വിജയനഗര സാമ്രാജ്യം ഡെക്കാനില്‍ സ്ഥാപിക്കപ്പെടുകയും 1370ല്‍ അവര്‍ തമിഴ്‌നാട് മുഴുവന്‍ കീഴടക്കുകയും ചെയ്തു. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വിജയനഗരസാമ്രാജ്യത്തിന്റെയും ശക്തി ക്ഷയിച്ചു. ഭൂമിശാസ്ത്രംതമിഴ്നാടിന്റെ അതിര്‍ത്തികള്‍ പടിഞ്ഞാറ് കേരളവും വടക്കുപടിഞ്ഞാറ് കര്‍ണാടകയും വടക്കു ആന്ധ്ര പ്രദേശും കിഴക്ക് ബംഗാള്‍ ഉള്‍ക്കടലുമാണ്. തെക്ക്‍പടിഞ്ഞാറ് കന്യാകുമാരി ജില്ലയുടെ പടിഞ്ഞാറായി അറബിക്കടല്‍ സ്ഥിതിചെയ്യുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റമായ തമിഴ്‌നാടിലെ കന്യാകുമാരിയാണ് അറബിക്കടലിന്റെയും ബംഗാള്‍ ഉള്‍ക്കടലിന്റെയും സംഗമസ്ഥാനം. 130058 ച. കി.മീ വിസ്താരമുള്ള ഈ സംസ്ഥാനം വലിപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ പതിനൊന്നാം സ്ഥാനത്താണ്. ഈ സംസ്ഥാനത്തിന്റെ പതിനേഴു ശതമാനത്തോളം വനങ്ങളാണ്. ജില്ലകള്‍
Questions for article: ทมิฬนาฑู |
||||||||||||||||||||||||||||||||||||||||||||||||||
This article is from Wikipedia. All text is available under the terms of the GNU Free Documentation License.
IHS Europe: Infrared Heating Systems for Home and Business.